വർക്കല:വർക്കല നഗരസഭയിൽ ആന്ധ്ര,ബീഹാർ,ബാംഗ്ലൂർ,കർണാടക,മഹാരാഷ്ട്ര. തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അമ്പതോളം മറുനാടൻ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് സ്ഥിതിഗതികൾ നിരീക്ഷിക്കാൻ അഡ്വ.വി.ജോയി എം.എൽ.എ,ചെയർപേഴ്സൺ. ബിന്ദു ഹരിദാസ്,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ എത്തി.അരി അടക്കമുളള ആഹാരസാധനങ്ങൾ അവർക്ക് എത്രയും പെട്ടെന്ന് എത്തിക്കാനുളള നിർദ്ദേശം എം.എൽ.എ നൽകി.