റാപ്പിഡ് ടെസ്റ്റ്: 10,000 കിറ്റുകള്‍ സൗജന്യമായി എത്തിക്കുമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ

കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കോവിഡ് 19 വേഗത്തില്‍ പരിശോധിച്ചറിയാന്‍ സാധിക്കുന്ന റാപ്പിഡ് ടെസ്റ്റിനുള്ള പതിനായിരം കിറ്റുകള്‍ കുവൈത്തില്‍ നിന്ന് സൗജന്യമായി എത്തിക്കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. ഇക്കാര്യം റാപ്പിഡ് ടെസ്റ്റ് വിജയകരമായി പരീക്ഷിച്ച കുവൈത്തിലെ കമ്ബനിയുമായി സംസാരിച്ചെന്നും കിറ്റുകള്‍ എത്തിക്കാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹവ്യാപനം ഉണ്ടായാല്‍ വേഗത്തില്‍ പരിശോധന നടത്തി ഫലം ലഭിക്കുക എന്നത് പ്രധാനമാണ്. രോഗനിര്‍ണയത്തിനുള്ള കാലതാമസമാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നമ്മുടെ വൈറോളജി ലാബുകളിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചാലും ഒന്നു രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാകും ഫലം ലഭിക്കുക. ചൈനയിലും കുവൈത്തിലും വിജയകരമായി പരീക്ഷിച്ച റാപ്പിഡ് ടെസ്റ്റിന്റെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. രക്തപരിശോധനയിലൂടെ 15 മിനിറ്റ് കൊണ്ട് ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഇന്ത്യയില്‍ ഇതുപയോഗിക്കാന്‍ ആരോഗ്യ മന്താലയത്തിന്റെ കീഴിലുള്ള ഐസിഎംആറിന്റെ അനുമതി വേണം. ഇതിനായി ശ്രമിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പത്രസമ്മേളനത്തില്‍ റാപ്പിഡ് ടെസ്റ്റ് ഉടന്‍ സംസ്ഥാനത്ത് എത്തിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കിറ്റുകള്‍ കുവൈത്തില്‍ നിന്ന് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം അവ എത്രയും പെട്ടെന്ന് കേരളത്തില്‍ എത്തിക്കുമെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!