അണ്ടൂർ എൽ.പി സ്കൂളിന് സമീപം തീപിടിത്തം;വൻ ദുരന്തം ഒഴിവായി.

0
1267

അണ്ടൂർ എൽ.പി സ്കൂളിന് സമീപത്തേ സ്വകാര്യപറമ്പിനാണ് തീ പിടിച്ചത് നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി.ഇന്നു ഉച്ചയ്ക്കു 12 മണിയോടുകൂടിയാണ് തീ പിടിത്തം ഉണ്ടായത്.സ്കൂളിനോട് ചേർന്നിരിക്കുന്ന പറമ്പിലാണ് തീ പടര്ന്നു പിടിച്ചത്.ഉടൻ തന്നെ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയും തീ കെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും തീ പൂർണമായും നിയന്ത്രണ വിധേയമാക്കി കഴിഞ്ഞിരുന്നു.വലിയ ഒരു അപകടം ഒഴിവായ ആശ്വാസത്തിലാണ്‌ നാട്ടുകാർ.