സംസ്ഥാനത്ത് ശനിയാഴ്ച ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 165 പേരാണ്. 1,34,370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച മാത്രം 148 പേരെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് നാലുപേര്‍ക്ക് രോഗം ഭേദമായി.സംസ്ഥാനത്തിന് ദുഃഖകരമായ ദിനമാണ് ഇന്നെന്ന് കൊച്ചിയിലെ കൊറോണബാധിതന്റെ മരണത്തെ കുറിച്ച് പരാമര്‍ശിക്കവേ അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് മട്ടാഞ്ചേരി സ്വദേശിയായ 69കാരന് മരിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണമാണിത്.