പിരപ്പമൺകാട് പാടശേഖരക്കരയിൽ വഴിവിളക്കുകൾ തെളിഞ്ഞു.

പിരപ്പമൺകാട് പാടശേഖരം കഴിഞ്ഞ മൂന്നുകൊല്ലക്കാലം കൊണ്ട് കാർഷിക മുന്നേറ്റത്താലും കാർഷികാനുബന്ധ സാംസ്കാരിക പ്രവർത്തനങ്ങളാലും ദൃശ്യഭംഗിയാലും ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഇടമായി മാറി. എന്നാൽ പാടശേഖരത്തിന് കുറുകെയുള്ള റോഡിൽ വഴിവിളക്കുകൾ ഇല്ല എന്നത് വലിയ പോരായ്മയായി നിലനിൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വയൽ കാഴ്ചകൾ കാണാൻ എത്തുന്നവർക്ക് സന്ധ്യ മയങ്ങുന്നതിനു മുൻപ് മടങ്ങി പോകേണ്ടി വരുമായിരുന്നു. മാത്രമല്ല രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യവും വർധിച്ചുവരുന്നുണ്ടായിരുന്നു . അനേക വർഷങ്ങളായി വഴിവിളക്ക് എന്ന ആവശ്യം തുടർച്ചയായി അവഗണിക്കപ്പെട്ട് വരികയായിരുന്നു.

പിരപ്പമൺകാട് പാടശേഖരസമിതിയും സൗഹൃദ സംഘവും ഈ വിഷയത്തിന്റെ ഗൗരവം വി ശശി എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തുകയും , അദ്ദേഹം ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുകയും ചെയ്തിരിക്കുന്നു . എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് , ഇവിടുത്തെ ടൂറിസം സാധ്യതകൾക്ക് ഇണങ്ങും വിധം, മണ്ണിനടിയിലൂടെയുള്ള കേബിൾ സംവിധാനത്തിൽ , മാനവീയം വീഥിയിലെ വിളക്കുകളുടെ മാതൃകയിലുള്ള വഴിവിളക്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് .

നാടിനാകെ ആവേശം പകർന്നുകൊണ്ട് ഈ വഴിവിളക്കുകളുടെ ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ഷൈനി സ്വാഗതം പറയുകയും , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുരാജ് ആശംസകൾ അർപ്പിക്കുകയും പാടശേഖരസമിതി സെക്രട്ടറി അൻഫർ നന്ദി പറയുകയും ചെയ്തു .

Latest

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്-...

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക്...

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: ഇരു വിഭാഗങ്ങൾക്കെതിരെയും നടപടി.

ചിറയിൻകീഴ്: എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി...

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടൻ...

​ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം.

​​ 'മാവേലി നാടുവാണ കാലം' ഓർമ്മിപ്പിച്ച് വിപുലമായ ആഘോഷം ​ചിറയിൻകീഴ്: ഉള്ളവനും ഇല്ലാത്തവനും...

ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് മുതൽ

ഓണം വരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ട്രേഡ് ഫെയറിന്റെയും...

കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബര്‍ കാര്‍ ഗുണ്ട തട്ടിയെടുത്തു.

ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കാണിച്ച്‌ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത...

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; ബൈക്ക് യാത്രികൻ മരിച്ചു.

കെഎസ്‌ആർടിസി ബസ്സില്‍ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലോട് കെഎസ്‌ആർടിസി...

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു. വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലാണ്...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലില്‍ വൈ എസ് അൻവർ (48) ആണ് മരിച്ചത്.ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ വ്യാഴാഴ്ച രാവിലെ രോഗം...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകള്‍ ഒരു വയസുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ‌ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ്...

LEAVE A REPLY

Please enter your comment!
Please enter your name here