ആമസോണ്‍ അവിടെ കൂട്ടിയപ്പോൾ ഇവിടെ നിരക്കുകൾ കുറച്ച് നെറ്റ്ഫ്ലിക്സ്

ഇന്ത്യയിലെ പ്ലാൻ നിരക്കുകൾ കുറച്ച്‌ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ്‌. നിലവിൽ 199 രൂപയായിരുന്ന മൊബൈൽ പ്ലാൻ 149 രൂപയായി. ടെലിവിഷനിൽ ഉപയോഗിക്കാവുന്ന പ്രാഥമിക പ്ലാൻ നിരക്ക്‌ 499 രൂപയിൽ നിന്ന്‌ 199 രൂപയുമായിയാണ്‌ കുറച്ചത്‌.

അതേസമയം ആമസോണ്‍ പ്രൈം തങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് കൂട്ടിയപ്പോള്‍, തങ്ങളുടെ എല്ലാ പ്ലാനുകള്‍ക്കും വില കുറച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ആമസോണ്‍ പ്രൈമിന്റെ പുതിയ നിരക്കുകള്‍ പ്രകാരം, വാര്‍ഷിക പ്രൈം അംഗത്വത്തിന് 500 രൂപ അധികം നല്‍കേണ്ടിവരും. അതായത് ഇപ്പോള്‍ 999 രൂപ നിരക്കുള്ള വാര്‍ഷിക പ്ലാനിന് ഡിസംബര്‍ 13ന് ശേഷം 1499 രൂപയും 329 രൂപ നിരക്കുള്ള ത്രൈമാസ അംഗത്വ പ്ലാനിന് 459 രൂപയും നിലവില്‍ ഇന്ത്യയില്‍ 129 രൂപ നിരക്കുള്ള പ്രതിമാസ പ്ലാനിന് 179 രൂപയും ആയിരിക്കും. നിലവില്‍ പ്രൈം അംഗങ്ങള്‍ ആയവര്‍ക്ക് നിരക്ക് വര്‍ദ്ധനവ് ബാധകമല്ല. ആമസോണ്‍ പ്രൈമിന്റെ പുതിയ നിരക്ക് നിലവില്‍ വരുന്ന ഡിസംബര്‍ 14 ന് തന്നെയാണ് നെറ്റ് ഫ്‌ളിക്‌സിന്റെയും കുറഞ്ഞ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. ആമസോൺ നിരക്ക് കൂട്ടിയപ്പോൾ നെറ്റ്ഫ്ലിക്സ് അവരുടെ നിരക്കുകൾ കുറച്ചിരിക്കുകയാണ്.

പ്രതിമാസം 149യ്‌ക്ക്‌ ഫോണിലോ ടാബ്‌ലറ്റിലോ മികച്ച ക്വാളിറ്റിയിൽ പരിപാടികൾ കാണാം. നേരത്തെ ഫോണുകൾക്ക്‌ മാത്രമായുണ്ടായിരുന്ന 199 രൂപയുടെ പ്ലാൻ ഇനിമുതൽ ഫോൺ, ടാബ്‌,bകമ്പ്യൂട്ടർ, ടിവി എന്നിവയിൽ ഉപയോഗിക്കാനാകും.

ഫോൺ,ടാബ്‌,കമ്പ്യൂട്ടർ, ടിവി എന്നിവയിൽ മികച്ച ക്വാളിറ്റി ലഭ്യമായിരുന്ന 649 രൂപയുടെ സ്‌റ്റാൻഡേർഡ്‌ പ്ലാൻ നിരക്ക്‌ 499 രൂപയായും കുറച്ചിട്ടുണ്ട്‌. ഉയർന്ന ക്വാളിറ്റി (ഫോർ കെ, എച്ച്‌ ഡി) പരിപാടികൾ കാണാവുന്ന പ്രീമിയം പ്ലാനിന്‌ 799 ൽ നിന്നും 649 രൂപയായും നെറ്റ്‌ഫ്ലിക്‌സ്‌ കുറച്ചു. ഇന്ത്യയിലെ മുഖ്യ എതിരാളികളായ ആമസോൺ പ്രൈം നിരക്കുകൾ വർദ്ധിപ്പിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ നെറ്റ്‌ഫ്ലിക്‌സ്‌ നിരക്കുകൾ കുറച്ചത്‌.

 

[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/400872155054894/” ]

 


 





Latest

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി.

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്ബ എന്നാണ് കുഞ്ഞിന്...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...

ചിറയിൻകീഴിൽ ബിരുധ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചിറയിൻകീഴ് പൊടിയന്റെ മുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്...
error: Content is protected !!