നഗരസഭയിൽ പ്രവർത്തനം ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൻ വഴി വിവിധ വാർഡുകളിലെ നിർധനരായവർക്ക് പൊതിച്ചോറ് വീടുകളിൽ എത്തിച്ച് കൊടുക്കുന്നതിനു പുറമെയാണ് ഈ സംവിധാനം നഗരസഭ ഏർപ്പെടുത്തിയിട്ടുള്ളത്. ആവശ്യങ്ങൾക്കും ജോലികൾക്കുമായി പട്ടണത്തിലെ വിവിധ ലോഡ്ജ്കളിലും ആശുപത്രികളിലും താമസിക്കുന്ന നിരവധി പേരാണ് ലോക്ക് ഡൗൺ കാരണം ദുരിതത്തിലായത്. ഈ സാഹചര്യം കണക്കിലെടുത്താണ് കുടുംബശ്രീയുടെ സഹായത്തോടെ നഗരസഭയിൽ പുതുതായി ആരംഭിക്കുന്ന 20 രൂപയുടെ പൊതിച്ചോറ് പദ്ധതിയെന്ന് ചെയർമാൻ എം. പ്രദീപ് അറിയിച്ചു.