കൊറോണ വെെറസ് ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. മഹാരാഷ്ട്രയിലെ കസ്തൂർബ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യു.എ.ഇ പൗരനാണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏതാനും മണിക്കൂറുകൾക്കിടെ ആയിരുന്നു മരണം. മുംബയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ മരണമാണിത്. ഇതോടെ ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. രാജ്യത്തെ കൊറോണ ബാധിതരുടെ 500 കടന്നു.
കൊറോണ ബാധിതരായ 511 പേരില്‍ 36 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച മാത്രം 99 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു കൊണ്ട് കൊറോണ ബാധിതരുടെ എണ്ണത്തിൽ ആശങ്കപ്പെടുത്തുന്ന വർദ്ധധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത്. തിങ്കളാഴ്ച മാത്രമായി 23 കേസുകളാണ് ഇവിടെ പുതുതായി വന്നത്.