സര്‍ക്കാര്‍ ഓഫീസുകളെല്ലാം നവീകരിക്കുന്നു-ധനമന്ത്രി

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം നവീകരണ പാതയിലെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലാ സബ്ട്രഷറി, പെന്‍ഷന്‍ പെയ്‌മെന്റ് ട്രഷറി എന്നിവയ്ക്കായി ആശ്രാമത്ത് നിര്‍മിച്ച കെട്ടിട സമുച്ചയം നാടിന് സമര്‍പിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ പുതിയ കോടതി സമുച്ചയം നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കി കഴിഞ്ഞു. എന്‍. ജി. ഒ ക്വാട്ടേഴ്‌സും ദൂരത്തല്ലാതെ നിര്‍മിക്കും.

36 ട്രഷറികളുടെ നവീകരണം നടക്കുകയാണ്. 20 എണ്ണം ഉടന്‍ പൂര്‍ത്തിയാകും. ബാങ്കുകളേക്കാള്‍ മെച്ചപ്പെട്ട സൗകര്യത്തോടെയാകും ഇവ പ്രവര്‍ത്തിക്കുക. ഓണ്‍ലൈന്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തുകയുമാണ്. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള മറ്റു ഓഫീസുകളും ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം. മുകേഷ് എം. എല്‍. എ അധ്യക്ഷനായി. എം. നൗഷാദ് എം. എല്‍. എ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഹണി, ട്രഷറി ഡയറക്ടര്‍ എ. എം. ജാഫര്‍, ജില്ലാ ട്രഷറി ഓഫീസര്‍ വി. ലത, ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാറിപ്പറന്ന് വിലാസിനിയും കൂട്ടുകാരും

[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/881837932758946″ ]



Latest

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

കിളിമാനൂർ കാരറ്റ് പേടികുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

കിളിമാനൂർ കാരേറ്റ് പേടികുളത്ത് അയൽവാസിയെ വെട്ടിക്കൊന്നു .കാരേറ്റ് സ്വദേശി ബാബുരാജ് (64)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!