ശാസ്താംകോട്ട : കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തിലേക്ക് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില് സഹോദരനെ വധിക്കുമെന്നാണ് കത്തില്‍ പറയുന്നത്. വിസ്മയയുടെ മരണം സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ ആണെന്ന് പറയുന്ന കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഭീഷണി കത്ത് വന്നത്. കത്ത് വിസ്മയയുടെ കുടുംബം പൊലീസിന് കൈമാറി.
കേസില്‍ നിന്ന് പിന്മാറിയാല് ആവശ്യപ്പെടുന്ന പണം നല്‍കാമെന്നാണ് കത്തില്‍ പറയുന്നത്. പത്തനംതിട്ടയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില് വിസ്മയയുടെ വിധി തന്നെ സഹോദരന് വിജിത്തിന് ഉണ്ടാകുമെന്നാണ് കത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. തുടര്‍ നടപടികള്‍ക്കായി ചടയമംഗലം പൊലീസ് കത്ത് കോടതിയില്‍ സമര്‍പ്പിച്ചു.
പാറിപ്പറന്ന് വിലാസിനിയും കൂട്ടുകാരും
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/881837932758946″ ]