ജനതാ കർഫ്യൂ ദിനത്തിൽ സ്വന്തം വീടും ഓഫീസും വൃത്തിയാക്കി, മാതൃകയായി തിരുവനന്തപുരം ജില്ലാ കളക്ടർ. അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെ അതിന്റെ ചിത്രങ്ങൾ പങ്കുവച്ചു.
“ലോകം മുഴുവൻ ഒരു മഹാ വിപത്തിന് മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന വിഷമഘട്ടമാണിത്. കോവിഡ് 19 വൈറസ് ബാധ നമുക്ക് മുന്നിൽ പേടിപ്പിക്കുന്ന ഒരു സത്വമായി നിലയുറപ്പിച്ചിരിക്കുകയാണ്.
വ്യക്തി ശുചിത്വവും നമ്മുടെ ചുറ്റുപാടും ശുചിയായി സൂക്ഷിക്കുക എന്നതുമാണ് കോവിഡിനെ തുരത്താനുള്ള മാർഗങ്ങളിൽ ഒന്ന്. ഇന്ന് രാജ്യമാകെ ജനതാ കർഫ്യൂ ആചരിച്ചുകൊണ്ട് നാം സമൂഹത്തിൽ നിന്ന് സ്വയം ഒരു അകലം പാലിക്കുകയാണല്ലോ. ഈ ദിവസം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നമ്മുടെ ചുറ്റും ശുചിയാക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. വീടും പരിസരവും വൃത്തിയാക്കാനും സ്വയം ശുചിയായിരിക്കാനും ഇന്നത്തെ ദിവസം നമുക്ക് ശ്രദ്ധിക്കാം……
ഓർക്കുക, ഭീതിയല്ല കരുതലാണ് നമുക്ക് വേണ്ടത്…….
Let us break the chain together….”
എന്നും അദ്ദേഹം തന്റെ പേജിലൂടെ ആഹ്വനം ചെയ്തു.