മാര്‍ച്ച് 25 വരെ എല്ലാ ട്രെയിനുകളും റദ്ദാക്കിയേക്കും.

0
500

ന്യൂഡല്‍ഹി: മാര്‍ച്ച് 25 വരെയുള്ള രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കൊറോണവൈറസ് വ്യാപകമാകുന്ന സാഹചര്യത്തിലാണിത്.ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കുക. ഇത് സംബന്ധിച്ച് റെയില്‍വെ തലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ ചര്‍ച്ചനടത്തിവരുകയാണ്. ഇതിനകം തന്നെ മാര്‍ച്ച് 31 വരെയുള്ള നിരവധി ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയിരുന്നു.