ആറ്റിങ്ങൽ: കോവിഡ് 19 ന്റെ ജാഗ്രതാ നിർദ്ദേശങ്ങളുടെ ഭാഗമായി നഗരസഭാ പരിധിയിലെ എല്ലാ ആരാധനാലയങ്ങളിലെ ഭാരവാഹികളുടെയും യോഗം ചെയർമാൻ എം. പ്രദീപിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിൽ വിളിച്ചു.
നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും സാനിട്ടെസർ സംവിധാനം ഉൾപ്പടെ ശുചിത്വത്തിന് പ്രാധാന്യം നൽകുമെന്നും വിശ്വാസികളെ പരമാവധി കുറച്ച് കൊണ്ടുള്ള ആരാധന മാത്രമേ നടത്തുവെന്നും ഭാരവാഹികൾ ചെയർമാന് ഉറപ്പ് നൾകി.
ചെയർമാൻ എം. പ്രദീപ്, ആശുപത്രി സൂപ്രണ്ട് ജസ്റ്റിൻ ജോസ്, ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, സെക്ഷൻ സൂപ്രണ്ട് ആർ.സി. രാജേഷ്കുമാർ തുടങ്ങിയവരുമായി ഭാരവാഹികൾ കൂടുതൽ ചർച്ച നടത്തി.