ടോക്യോയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഹോക്കി ടീം. ഒളിമ്പിക്സിൽ ഹോക്കിയിൽ 41 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മെഡൽ നേടി ഇന്ത്യൻ ഹോക്കി ടീം. അത്യന്തം ആവേശകരമായ വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ പുരുഷ ടീം ചരിത്ര മെഡൽ നേടിയത്. മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിച്ചാണ് ഇന്ത്യ ചരിത്ര ജയം നേടിയെടുത്തത്. മത്സരത്തിൽ ഇന്ത്യൻ ഗോൾകീപ്പർ ശ്രീജേഷ് നടത്തിയ തകർപ്പൻ സേവുകളും ഇന്ത്യൻ ജയത്തിൽ നിർണായകമായി. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിംഗ്, ഹാർദിക് സിംഗ്, ഹർമൻപ്രീത്, രൂപീന്ദർ സിംഗ് എന്നിവരാണ് ഗോളുകൾ നേടിയത്.
ജർമനിക്കെതിരായ ജയത്തോടെ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം 1980 മോസ്ക്കോ ഒളിമ്പിക്സിന് ശേഷം നേടുന്ന ആദ്യ മെഡലാണിത്. മോസ്കോയിൽ നേടിയ സ്വർണമായിരുന്നു ഹോക്കിയിൽ ഇന്ത്യയുടെ അവസാന മെഡൽ. പിന്നീട് ഇപ്പോഴാണ് ഇന്ത്യ ഒരു മെഡൽ നേടുന്നത്. ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഒളിമ്പിക്സിൽ ഹോക്കിയിൽ എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയിട്ടുള്ളത്.
തിരുവനന്തപുരത്തിനു മാറ്റ് കൂട്ടാൻ നിറമണിഞ്ഞു ലോഗോ പതിച്ച് ലുലു മാൾ ഒരുങ്ങിക്കഴിഞ്ഞു
[fb_plugin video href=”https://www.facebook.com/107537280788553/videos/206576808048464″ ]