യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ ഹാൻഡ്സ് ചലഞ്ച് പദ്ധതിക്ക് നഗരൂരിൽ തുടക്കം കുറിച്ചു .പദ്ധതി കെ. എസ്. യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഫൽ കടുവയിൽ,യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം പ്രസിഡന്റ് അനന്തു കൃഷ്ണൻ,രോഹൻ നഗരൂർ,സജീർ നഗരൂർ,ഷൈജുലാൽ തുടങ്ങിയവർ പങ്കെടുത്തു.സാധാരണക്കാരായ ജനങ്ങളുടെയും,തൊഴിലാളികളുടെയും,വിദ്യാർത്ഥികളുടെയും,കുട്ടികളുടെയും,വഴിയാത്രക്കാരുടെയും,വഴിയോര കച്ചവടക്കാർ ഉൾപ്പടെയുള്ള കച്ചവടക്കാരുടെയും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കി നൽകുകയും അവർക്ക് സുരക്ഷാ സന്ദേശം പകരുകയും ചെയ്തു