കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് നാളെ അവധി. ഒന്നിടവിട്ടുള്ള ദിനങ്ങളിൽ അവധി നൽകാനും ആലോചനയിൽ. ഗ്രൂപ്പ് സി, ഡി ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതിയെന്നും നിർദേശമുണ്ട്. ഓഫീസിലെത്താത്ത ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു.
ഇതിൻപ്രകാരം മാർച്ച് 31വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സർക്കാർ ജീവനക്കാർക്ക് അവധിയായിരിക്കും. അതായത് ഈ ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുകയില്ല.