ദേശീയപാതയിൽ ചാവക്കാട് വിശ്വനാഥക്ഷേത്രത്തിന് സമീപം ടോറസ് ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. മണത്തല ബേബി റോഡ് രാമാടി വീട്ടിൽ നന്ദകിഷോറിന്റെ ഭാര്യ നൈമ (23)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ന് ബേബിറോഡിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വടക്കേക്കാടുള്ള ബാങ്കിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൈമയെ ഉടനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജനുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.