തിരുവനന്തപുരം: ഡോക്ടർ നൽകുന്ന കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകിയാൽ മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ ഏതാനും മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ കുറിപ്പില്ലാതെ ജലദോഷം, തൊണ്ടവേദന,പനി, ചുമ എന്നീ അസുഖങ്ങൾക്ക് മരുന്നുകൾ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ഡോക്ടർമാർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ചല്ലാതെ മരുന്നുകൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും.ഇങ്ങനെ ചെയ്യുന്ന മരുന്ന് വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി ഷൈലജ വ്യക്തമാക്കി. ഓൺലൈനിലൂടെ മരുന്നുകൾ വിൽപ്പന ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു