രണ്ടുവയസുകാരിയെ കൊറോണ ലക്ഷണങ്ങളോടെ പാരിപ്പള്ളിയിൽ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കൊറോണ ലക്ഷണങ്ങളെ തുടർന്ന് 12,740 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 24 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ 270 പേരാണ് നിരീക്ഷണത്തിലുള്ളത്.