കൊറോണ വൈറസിനെതിരെ പ്രതിരോധ നടപടികൾ ഊർജ്ജിതപ്പെടുത്തി വർക്കല നഗരസഭയും ആരോഗ്യ വിഭാഗവും

വർക്കല: കൊറോണ വൈറസിനെതിരെ പ്രതിരോധ നടപടികൾ ഊർജ്ജിതപ്പെടുത്തി വർക്കല നഗരസഭയും ആരോഗ്യ വിഭാഗവും. ഇന്നലെ രാവിലെ മന്ത്റി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഇറ്റലിക്കാരനുമായി 103 പേർ സമ്പർക്കം പുലർത്തിയെന്ന് മന്ത്റി പറഞ്ഞു. ഇടപഴകിയ 30 പേരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇവർ നിരീക്ഷണത്തിലാണ്. ഫലം ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും. വിദേശി ഭക്ഷണം കഴിച്ച ഹോട്ടലും ഡി.ജെ ക്ലബും ഒരു കാശ്‌മീരി സ്ഥാപനവും അടച്ചുപൂട്ടി. വിദേശിയെ കാറിൽ വർക്കലയിലെത്തിച്ച ഡ്രൈവറും നിരീക്ഷണത്തിലാണ്. ഇറ്റലിക്കാരൻ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി നാട്ടിലേക്ക് മടങ്ങിയതോടെ ഇയാളുടെ വിവരങ്ങൾ ശേഖരിക്കാനും പരിശോധന നടത്താനും സംസ്ഥാന സർക്കാർ ബംഗാൾ ഗവൺമെന്റിനെ സമീപിച്ചു. പുറത്തിറക്കിയ റൂട്ട്മാപ്പിൽ തെറ്റായ വിവരങ്ങളുണ്ടെങ്കിൽ പുനഃപരിശോധിക്കും. പുതിയ വിവരങ്ങൾ നൽകാനുണ്ടെങ്കിൽ ജില്ലാ കളക്ടറെയോ ആരോഗ്യ വിഭാഗത്തെയോ പൊലീസിനെയോ അറിയിക്കാം. വീടുകൾ,​ ഹോംസ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ ശുചീകരണം ഊർജ്ജിതപ്പെടുത്തും. എസ്.ആർ ആശുപത്രി പൂർണ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. വി. ജോയി എം.എൽ.എ, ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, വൈസ് ചെയർമാൻ എസ്. അനിജോ, ചിറയിൻകീഴ് വർക്കല തഹസീൽദാർമാരായ വിനോദ്‌ രാജ്, മനോജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ബിജു നെൽസൺ, ആറ്റിങ്ങൽ ഡിവൈ.എസ്.പി ബേബി, വർക്കല സി.ഐ ജി. ഗോപകുമാർ, നഗരസഭ സെക്രട്ടറി എൽ.എസ്. സജി,​ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു

Latest

വെഞ്ഞാറമൂട്ടില്‍ അരിയാട്ടുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു.

വെഞ്ഞാറമൂട്ടില്‍ അരിയാട്ടുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു.കാരേറ്റ്...

ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി.

ആറ്റിങ്ങൽ: ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി. പുഷ്പാർച്ചനയും വസ്ത്ര വിതരണവും ഓർമ്മ പുതുക്കലും...

ഗ്രാമ പഞ്ചായത്ത് അംഗവും മാതാവും മരിച്ച നിലയിൽ

കടയ്ക്കാവൂർ കേരളകൗമുദി മുൻ ലേഖകനും വക്കം ഗ്രാമ പഞ്ചായത്ത് അംഗവുമായ അരുണും...

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുശർകോട്...

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍. ജെയ്സണ്‍ അലക്സ് ആണ്...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

വെഞ്ഞാറമൂട്ടില്‍ അരിയാട്ടുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു.

വെഞ്ഞാറമൂട്ടില്‍ അരിയാട്ടുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു.കാരേറ്റ് പുളിമാത്ത് ഭഗവതിക്ഷേത്രത്തിനു സമീപം പാറമുകളില്‍ താമസിക്കുന്ന ബീന(48) ആണ് മരിച്ചത്. വെഞ്ഞാറമൂട് ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന ആരുഡിയില്‍ ഫ്ലോർ മില്ലിലെ ജീവനക്കാരിയായിരുന്നു ബീന....

ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി.

ആറ്റിങ്ങൽ: ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി. പുഷ്പാർച്ചനയും വസ്ത്ര വിതരണവും ഓർമ്മ പുതുക്കലും ആയി ഒത്തുചേർന്നു തുടർന്ന് ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ച് പിരിഞ്ഞു. തോന്നയ്ക്കൽ സായിഗ്രാമിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്മരിക്കുവാൻ ജനകീയനായ...

കിഴക്കനേല എല്‍.പി. സ്കൂളില്‍ ഭക്ഷ്യവിഷബാധ

  കിഴക്കനേല എല്‍.പി. സ്കൂളില്‍ ഭക്ഷ്യവിഷബാധ. 30 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.250 ഓളം വിദ്യാർത്ഥികള്‍ പഠിക്കുന്ന എല്‍.പി. സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബുധനാഴ്ച നല്‍കിയ ഫ്രൈഡ് റൈസും ചിക്കൻ...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!