കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ വിദേശത്ത് നിന്നും ജില്ലയിൽ എത്തിയവർ 1077, 1056 എന്നീ ടോൾഫ്രീ നമ്പറുകളിൽ നിർബന്ധമായും വിളിക്കുകയും യാത്രാവിവരങ്ങൾ അറിയിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.കൂടാതെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോടും വിവരങ്ങൾ അറിയിച്ചിരിക്കണം.ഈ നിർദേശം കൃത്യമായും പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.