ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കുന്നു

നാഷണൽ കോൺഫറൻസ് നേതാവും ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കുന്നു. ഫറുഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിക്കൊണ്ടുള്ള നടപടി പിൻവലിച്ചുകൊണ്ട് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ ഉത്തരവിറക്കി. ഏഴ് മാസത്തിന് ശേഷമാണ് 83കാരനായ ഫറൂഖ് അബ്ദുള്ളയെ മോചിപ്പിക്കുന്നത്.

രണ്ടു വർഷം വരെ വിചാരണയില്ലാതെ തടവിൽ വയ്ക്കാനാകുന്ന പൊതു സുരക്ഷാ നിയമപ്രകാരമായിരുന്നു (പി.എസ്.എ) ഫറൂഖ് അബ്ദുള്ളയെ തടവിലാക്കിയത്. പൊതുജീവിതത്തിന് ശല്യമുണ്ടാക്കിയെന്നാണ് ഫരൂഖ് അബ്ദുള്ളയ്ക്കെതിരെ ചുമത്തിയത്.

ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിനു മുന്നോടിയായി ആഗസ്റ്റ് അഞ്ച് മുതലാണ് 83കാരനായ ഫറൂഖ് അബ്ദുള്ളയെ ശ്രീനഗറിലെ തന്റെ വീട്ടിൽ തടങ്കലിലാക്കിയത്. എന്നാൽ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും,​ ഒമർ അബ്ദുള്ളയും ഇപ്പോഴും വീട്ടുതടങ്കലിലാണ്. ഇവരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകളൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ല

Latest

ആറ്റിങ്ങലില്‍ കശാപ്പിനു കൊണ്ടുവന്ന കാള വിരണ്ടോടി കുത്തിമറിച്ചിട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിന്ദുകുമാരി മരിച്ചു

ആറ്റിങ്ങലില്‍ കശാപ്പിനു കൊണ്ടുവന്ന കാള വിരണ്ടോടി കുത്തിമറിച്ചിട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ്റിങ്ങൽ...

കല്ലമ്പലത്ത് ലക്ഷങ്ങളുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കല്ലമ്പലത്ത് 50 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി....

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ആറ്റിങ്ങൽ അവനവഞ്ചേരി...

വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി പ്രവീണ(32)യെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!