തിരുവനന്തപുരത്ത് ആവേശമായി മോദി

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇളക്കിമറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലി നടക്കുകയുണ്ടായി. തിരുവനന്തപുരത്തെ 14 നിയോജക മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുൾപ്പെടെ പ്രമുഖർ വേദിയിലുണ്ടായിരുന്നു. വൈകിട്ട് മൂന്ന് മുതല്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരും പാര്‍ട്ടി നേതാക്കളും കാര്യവട്ടത്തേക്ക് ഒഴുകി എത്തി. നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ദുഃഖവെള്ളിയുടെ അവധിയായിട്ടും കാര്യവട്ടവും തിരുവനന്തപുരം നഗരവും തിരക്കിനാൽ വീര്‍പ്പുമുട്ടി.

ശക്തമായ സുരക്ഷാപരിശോധനയ്‌ക്ക് ശേഷമാണ് മാദ്ധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ അകത്തേക്ക് കടത്തിവിട്ടത്. സ്റ്റേഡിയത്തിലെ 10 ഗേറ്റുകളിലും ഉച്ചമുതല്‍ സുരക്ഷാ പരിശോധനയ്ക്കായി നീണ്ട ക്യൂ ആയിരുന്നു. രാത്രി എഴിന് മോദി എത്തിയതോടെ എങ്ങും മൊബൈല്‍ ഫ്ളാഷുകളും ആര്‍പ്പുവിളികളുമായി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരത്തിന്റെ ആവേശമായിരുന്നു.

യുഡിഎഫിന് ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ താല്‍പര്യമോ കഴിവോ ഇല്ല. കോണ്‍ഗ്രസ് നാണംകെട്ട പാര്‍ട്ടിയാണ്. കഠിനാധ്വാനം ചെയ്യുന്ന ആരെയും കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെ നശിപ്പിക്കും. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് പോരിന്റെ ഇരയാണു നമ്പി നാരായണനെന്നും മോദി പറഞ്ഞു. പ്രസംഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമർശിച്ച പ്രധാനമന്ത്രി, ക്ഷേത്രങ്ങളെ സഹായിക്കേണ്ട മന്ത്രി ശബരിമലയില്‍ ലാത്തികള്‍ വര്‍ഷിച്ചെന്ന് ആരോപിച്ചു. കേന്ദ്രം നല്‍കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ചടങ്ങില്‍ നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി. രാജേഷ് സ്വാഗതവും സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് നന്ദിയും പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, വി. മുരളീധരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ.സി.എന്‍. അശ്വത്ഥ് നാരായണന്‍, പാര്‍ട്ടി നേതാക്കളായ തമിഴ്നാട്ടിലെ സി.പി. രാധാകൃഷ്ണന്‍, എം. ഗണേഷ്, എസ്. സുരേഷ്, ജോര്‍ജ്ജ്കുര്യന്‍, വി.ടി. രമ, കെ. രാമന്‍പിള്ള എന്നിവരും സ്ഥാനാര്‍ത്ഥികളായ പി.കെ. കൃഷ്ണദാസ്, പി. സുധീര്‍, ആശാനാഥ്, അജി എസ്.ആര്‍.എം, ജെ.ആര്‍. പദ്മകുമാര്‍, തഴവ സഹദേവന്‍, ശോഭാ സുരേന്ദ്രന്‍, കൃ‌ഷ്‌ണകുമാര്‍. ജി, രാജശേഖരന്‍ നായര്‍, വിഷ്‌ണുപുരം ചന്ദ്രശേഖരന്‍ എന്നിവരും കൊട്ടാരക്കരയിലെ സ്ഥാനാര്‍ത്ഥി വൈക്കരക്കര സോമനും പങ്കെടുത്തു. പ്രമുഖ എന്‍.ഡി.എ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.



നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇനി പണമൊരു തടസ്സമല്ല; പുതിയ ആശയങ്ങളുമായി SMART SERVICE SOCIETY

[fb_plugin video href=”https://www.facebook.com/107537280788553/videos/2996665007322555″ ]

Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!