തിരുവനന്തപുരം:- ബഹു. ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് (02-04-2021) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായി ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
കാര്യവട്ടം, ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബഹു. പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഉച്ചക്ക് 03.00 മണി മുതൽ രാത്രി 08.00 മണി വരെയാണ് തിരുവനന്തപുരം നഗരത്തിൽ ചുവടെ പറയും പ്രകാരമുള്ള ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശംഖുമുഖം- ആൾസെയിന്റ്സ്- ചാക്ക വെൺപാലവട്ടം – മുക്കോലക്കൽ– ആറ്റിൻകുഴി- ടെക്നോപാർക്ക് – കഴക്കൂട്ടം – അമ്പലത്തിൻകര – കാര്യവട്ടം – ഗ്രീൻഫീൽഡ് സ്റ്റേഡിയം വരെയുള്ള റോഡിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. കൂടാതെ ദേശീയപാതയിലെ കഴക്കൂട്ടം മുതൽ ശ്രീകാര്യം വരെയുള്ള റോഡിലും ഉച്ചക്ക് 03.00 മണി മുതൽ ഗതാഗത ക്രമീകരണം ഉള്ളതിനാൽ പൊതുജനങ്ങൾ പരമാവധി റോഡ് ഒഴിവാക്കി യാത്ര ചെയ്യേണ്ടതാണ്.
കഴക്കൂട്ടം മുതൽ ശ്രീകാര്യം വരെയുള്ള ദേശീയപാതക്ക് സമാന്തരമായോ, ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ, മറ്റു വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല.
വാഹനങ്ങൾ വഴി തിരിച്ചുവിടുന്ന വിധം
- കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും വെട്ടുറോഡ് നിന്നും തിരിഞ്ഞ് ചന്തവിള – കാട്ടായിക്കോണം – ചേങ്കോട്ടുകോണം – ചെമ്പഴന്തി – ശ്രീകാര്യം വഴിയോ, കാട്ടായിക്കോണം – പോത്തൻകോട് – നന്നാട്ട്കാവ് – കന്യാകുളങ്ങര – മണ്ണന്തല വഴിയോ തിരുവനന്തപുരത്തേക്ക് പോകേണ്ടതാണ്.
- തിരുവനന്തപുരം നഗരത്തിൽ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോകേണ്ട എല്ലാ വാഹനങ്ങളും ശ്രീകാര്യം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ചെമ്പഴന്തി – കാട്ടായിക്കോണം – ചന്തവിള – വെട്ടുറോഡ് വഴി പോകേണ്ടതാണ്.
- പട്ടം ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് പോകേണ്ട ദീർഘദൂര സർവ്വീസ് വാഹനങ്ങൾ കേശവദാസപുരത്ത് നിന്നും തിരിഞ്ഞ് എം.സി റോഡിലൂടെ പോകേണ്ടതാണ്.
നോ-പാർക്കിംഗ് സ്ഥലങ്ങൾ
- അമ്പലത്തിൻകര മുസ്ലീം ജുമാ അത്ത് ജംഗ്ഷൻ – കുമഴിക്കര – ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഗേറ്റ് I, II, III, IV – കാര്യവട്ടം എല്‍.എന്‍.സി.പി.ഇയുടെ പുറകുവശം – കുരിശടി ജംഗ്ഷൻ വരെയുള്ള റോഡിൽ യാതൊരു വിധ പാർക്കിംഗുകളും അനുവദിക്കുന്നതല്ല. ഈ റോഡിലൂടെയുള്ള ഗതാഗതം വൺവേ ആയി ക്രമീകരിച്ചിട്ടുള്ളതാണ്. (ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡ്)
- കാര്യവട്ടം ജംഗ്ഷനിൽ നിന്നും എല്‍.എന്‍.സി.പി.ഇ – കുരിശടി ജംഗ്ഷൻ – പുല്ലാന്നിവിള വരെയുള്ള റോഡിൽ യാതൊരുവിധ പാർക്കിംഗുകളും അനുവദിക്കുന്നതല്ല.
- കാര്യവട്ടം ജംഗ്ഷൻ മുതൽ കഴക്കുട്ടം ജംഗ്ഷൻ വരെയുള്ള ദേശീയപാതയുടെ ഇരുവശവുമുള്ള റോഡിൽ യാതൊരുവിധ പാർക്കിംഗുകളും അനുവദിക്കുന്നതല്ല (ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് മുൻവശമുള്ള ദേശീയപാത)
- എയർ പോർട്ട് മുതൽ ചാക്ക ബൈപ്പാസ് – കഴക്കൂട്ടം ബൈപ്പാസ് – കാര്യവട്ടം വരെയുള്ള റോഡിലും പാർക്കിംഗ് അനുവദിക്കുന്നതല്ല..
സ്റ്റേഡിയത്തിലേക്കുള്ള പ്രവർത്തകരുടെ ഗതാഗത ക്രമീകരണം
- ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ് എന്നീ ഭാഗങ്ങളിൽ നിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ വെട്ട്റോഡ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മേലെചന്തവിള ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് നരിക്കൽ– മങ്ങാട്ട്കോണം – പുല്ലാന്നിവിള – കുരിശടി ജംഗ്ഷൻ – കാര്യവട്ടം – ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവേശിക്കേണ്ടാതാണ്.
- കിളിമാനൂർ, വെഞ്ഞാറമൂട് , വാമനപുരം, നെടുമങ്ങാട് എന്നീ ഭാഗങ്ങളിൽ നിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പോത്തൻകോട് വഴി വന്ന് കാട്ടായിക്കോണം – മേലെചന്തവിള ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് നരിക്കൽ – മങ്ങാട്ട്കോണം – പുല്ലാന്നിവിള – കുരിശടി ജംഗ്ഷൻ – കാര്യവട്ടം – ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവേശിക്കേണ്ടാതാണ്.
- നെയ്യാറ്റിൻകര, പറശ്ശാല, ആര്യനാട്, കോവളം, വിഴിഞ്ഞം എന്നീ ഭാഗങ്ങളിൽ നിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ കോവളം – കഴക്കൂട്ടം ബൈപ്പാസ് വഴി വന്ന് ഈഞ്ചക്കലിൽ നിന്നും തിരിഞ്ഞ് പടിഞ്ഞാറേകോട്ട – മിത്രാനന്ദപുരം – വെസ്റ്റ് ഫോർട്ട് – കൈതമുക്ക് – പേട്ട – കണ്ണമ്മൂല – മെഡിക്കൽ കോളേജ് – ഉള്ളൂർ – ശ്രീകാര്യം – ചാവടിമുക്ക് – കാര്യവട്ടം വഴി വന്ന് ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവേശിക്കേണ്ടാതാണ്.
- സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം കർശന സുരക്ഷാ പരിശോധനകൾക്ക് വിധേയമാകയാൽ പ്രവർത്തകർ ഉച്ചക്ക് 03.00 മണിക്ക് മുമ്പായ് സ്റ്റേഡിയത്തിൽ പ്രവേശിക്കേണ്ടതാണ്.
- സ്റ്റേഡിയത്തിനു ചുറ്റുമുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ വി.വി.ഐ.പി തിരകെ പോയതിനു ശേഷം മാത്രമേ പുറത്തേക്ക് പോകുവാൻ അനുവദിക്കുകയുള്ളൂ.
പാർക്കിംഗ് സ്ഥലങ്ങൾ
- ഗ്രീൻഫീൽഡ് സ്റ്റേഡിയം കൺവെൻഷൻ സെന്ററിന് സമീപം മാധ്യമ പ്രവർത്തകർക്കും, മുതിർന്ന നേതാക്കൾക്കും മാത്രം.
- ഗ്രീൻഫീൽഡ് സ്റ്റേഡിയം നീന്തൽ കുളത്തിന് സമീപം
- ഗ്രീൻഫീൽഡ് സ്റ്റേഡിയം ടൈൽ ഇട്ട ഭാഗം
- കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് പുറകുവശം
- കാര്യവട്ടം – തൃപ്പാദപുരം റോഡിന്റെ ഒരു വശം
വിമാനത്താവളത്തിലേക്കും, റെയിൽവേ സ്റ്റേഷനുകളിലേക്കും അന്നേദിവസം ഉച്ചകഴിഞ്ഞ് യാത്ര ചെയ്യേണ്ടിവരുന്നവർ യാത്രകൾ കാലേ കൂട്ടി ക്രമീകരിക്കേണ്ടതും, കഴക്കൂട്ടം ബൈപ്പാസ് മുതൽ ചാക്ക വരെയുള്ള റോഡും, ചാക്ക മുതൽ ശംഖുംമുഖം വരെയുള്ള റോഡും, കഴക്കൂട്ടം മുതൽ ശ്രീകാര്യം വരെയുമുള്ള ദേശീയപാതയും ഒഴിവാക്കി യാത്ര ചെയ്യേണ്ടതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ടു അറിയിക്കാവുന്നതാണെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ഫോൺ നമ്പരുകൾ:- 0471-2558731, 0471-2558732.
നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇനി പണമൊരു തടസ്സമല്ല; പുതിയ ആശയങ്ങളുമായി SMART SERVICE SOCIETY
[fb_plugin video href=”https://www.facebook.com/107537280788553/videos/2996665007322555″ ]