യുഡിഎഫ് സ്ഥാനാർഥി ബി. ആർ.എം.ഷഫീർ തിരഞ്ഞെടുപ്പ് വാഹന പ്രചാരണം ജനാദനസ്വാമി ക്ഷേത്രപരിസരത്ത് നിന്നും തുടങ്ങി. കെപിസിസി അംഗം കെ. അ നിൽകുമാർ ഉദ്ഘാടനം നിർവഹി ച്ചു.
യുഡിഎഫ് നേതാക്കളായ ബി .ധനപാലൻ, പി.എം.ബഷീർ, എ. റിഹാസ്, ബി.ഷാലി, എസ്.കൃഷ്ണകുമാർ, സജി വേളിക്കാട്, എ.സലിം, ഷാ ജഹാൻ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ പ്രദേശങ്ങളിലൂടെ യാണ് ഇന്നലെ പര്യടനം നടത്തി യത്. കുരയ്ക്കുണ്ണി, അഞ്ചുമുക്ക്, പുന്നമൂട്, റെയിൽവേസ്റ്റേഷൻ, ചുമടുതാങ്ങി വരെ ഉച്ചവരെ പര്യടനം നടന്നു. ഉച്ചയ്ക്കു ശേഷം പുത്തൻചന്ത, രഘുനാഥപുരം, എസ്എൻ കോളജ്, കണ്ണംബ, കരുനിലക്കോട് വഴി നടയറയിൽ സമാപിച്ചു.