ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ – ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.P.സുധീറിൻ്റെ ഇന്നത്തെ മണ്ഡലം പര്യടനം രാവിലെ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കാനാറ കോളനി സന്ദർശനത്തോടെ ആരംഭിച്ചു. കോളനിയിലെ താമസകാരോട് നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയും അവരോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് ആണ് സ്ഥാനാർത്ഥി മടങ്ങിയത്. തുടർന്ന് പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പുതിയകാവ് ജംഗ്ഷൻ,തട്ടത്തുമല ജംഗ്ഷൻ,കിളിമാനൂർ ജംഗ്ഷൻ എന്നിവിടങ്ങളിലെ വോട്ടർമാരെ നേരിൽ കാണുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.
ഒപ്പം തൊഴിലുറപ്പ് തൊഴിലാളികളേയും അദ്ദേഹം നേരിൽ കണ്ടു. ശേഷം പുളിമാത്ത് പഞ്ചായത്തിലെ കാട്ടുംപുറം കോളനിയിലെ മരണം നടന്ന ഭവനം സന്ദർശിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു. ശേഷം വൈകുന്നേരം ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ നടന്ന വനിതാ സംഗമത്തിൽ പങ്കെടുക്കുകയും പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്തു. തുടർന്ന് പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ലെ പ്രമുഖ വ്യക്തികളെ നേരിൽ കാണുകയും അഭ്യർഥിക്കുകയും ചെയ്തു.ഇടത് – വലത് മുന്നണികൾ ആറ്റിങ്ങൽ മണ്ഡലത്തിൻ്റെ വികസനത്തെ പുറകോട്ടടിച്ചു എന്നും അത് മാറാൻ ബിജെപി ജയിക്കണം എന്നും അഡ്വക്കേറ്റ്.പി.സുധീർ അഭിപ്രായപ്പെട്ടു.