അജ്മീർ ഖാജാ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അജ്മീർ ആണ്ട് നേർച്ചയുടെ ഭാഗമായി കല്ലമ്പലം സംസം ടവറിൽ നടന്ന വാർഷികം അബ്ദുൽ ജലീൽ മൗലവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുസ്തഫാ അസ്ലമി അദ്ധ്യക്ഷത വഹിച്ചു. സലീം അമാനി അജ്മീർ മൗലിദിനും അബൂ ഇദ്രീസുഷാഫി പെരിങ്ങാട് ദുആ മജ്ലിസിനും നേതൃത്വം നൽകി. അബൂ റബീഅ സ്വദഖത്തുള്ള ബാഖവി, മുഹമ്മദ് ജൗഹരി അൽ അസ്ഹരി, നൗഫൽ മദനി,അൻസർ മന്നാനി, നൗഫൽ മൗലവി, ഷിഹാബുദീൻ, സുഹൈൽ, എസ്.നിസാർ, എൻ.നവാസ് എന്നിവർ സംസാരിച്ചു