നാവായിക്കുളത്ത് വീട് കുത്തിത്തുറന്ന് കവർച്ചാശ്രമം.നാവായിക്കുളം ഡീസന്റ്മുക്ക് വെള്ളൂർക്കോണം ഐശ്വര്യയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോക്ഷണ ശ്രമം നടന്നത്. ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഡീസന്റ്മുക്ക് ഗവ. ഹോമിയോ ആശൂപത്രി ഡോക്ടർ ഷീബാ റാണി യാണ് വാടകയ്ക്ക് താമസിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ഡോക്ടർ ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ആറ്റുകാലിൽ ഡ്യൂട്ടിയിലായിരുന്നതിനാൽ വീട് പൂട്ടി പോകുകയായിരുന്നു. വീടിന്റെ മുൻ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ സാധനങ്ങൾ വലിച്ചുവാരി അലങ്കോലപ്പെടുത്തിയെങ്കിലും ഒന്നും കവർന്നില്ല. വിലപിടിപ്പുള്ളതൊന്നും വീട്ടിൽ ഇല്ലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. നിരാശരായ മോഷ്ടാക്കൾ വീടിനുള്ളിലിരുന്ന് മദ്യപിച്ചതിന്റെയും ഭക്ഷണം കഴിച്ചതിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തി. പുലർച്ചെ നാട്ടുകാർ അറിയിച്ചതിനെതുടർന്ന് കല്ലമ്പലം പൊലീസ് പരിശോധന നടത്തി. പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.