തിരുവനന്തപുരം: എൽഡിഎഫിലെ സീറ്റ് ചർച്ചയിൽ അതൃപ്തി ഏറെയുണ്ടെങ്കിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സിപിഐ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന എക്സിക്യൂട്ടീവ് തയ്യാറാക്കി. 13 സിറ്റിങ് സീറ്റുകളിൽ എം.എൽ.എമാർ തന്നെ മത്സരിക്കും. ചടയമംഗലത്തെ സീറ്റിൽ തീരുമാനമായില്ല. നാളെ നടക്കുന്ന ജില്ലാ എക്സിക്യൂട്ടീവിന് ശേഷമായിരിക്കും ഈ സീറ്റ് സംബന്ധിച്ച പ്രഖ്യാപനം വരിക. അതുപോലെ തന്നെ ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി ചങ്ങനാശ്ശേരി മണ്ഡലം വിട്ടുകൊടുത്തതിൽ അതൃപ്തിയും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.
നെടുമങ്ങാട് ജി ആർ അനിൽ, പുനലൂർ പി.എസ് സുപാൽ, ചാത്തന്നൂർ ജി എസ് ജയലാൽ, ചിറയിൻകീഴ് വി. ശശി, ഒല്ലൂർ കെ.രാജൻ,കാഞ്ഞങ്ങാട് : ഇചന്ദ്രശേഖരൻ, വൈക്കം : സി.കെ.ആശ, പട്ടാമ്പി :മുഹമ്മദ് മൊഹസിൻ, കരുനാഗപ്പള്ളി : ആർ.രാമചന്ദ്രൻ, അടൂർ :ചിറ്റയം ഗോപകുമാർ, നാട്ടിക : ഗീത ഗോപി, കൈപ്പമംഗലം : ടി.ടി ടൈസൺ മാസ്റ്റർ,കൊടുങ്ങലൂർ : വി.ആർ.സുനിൽകുമാർ,നാദാപുരം : ഇ.കെ. വിജയൻ എന്നിങ്ങനെയാണ് തീരുമാനമായിരിക്കുന്നത്. ചടയമംഗലത്ത് വനിതസ്ഥാനാർഥി വേണമെന്ന ആവശ്യം നിലനിൽക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനം നാളെ നടക്കുന്ന ജില്ല എക്സിക്യൂട്ടീവിന് ശേഷം തീരുമാനിക്കും. മൂന്ന് ടേം പൂർത്തിയാക്കിയ മന്ത്രി വി.എസ്. സുനിൽകുമാറിനെ മത്സരിപ്പിക്കേണ്ടെന്ന് നേരത്തേ തീരുമാനംഎടുത്തിരുന്നു.
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]