വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എന്‍ഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. “പുതിയ കേരളം മോദിക്കൊപ്പം’ എന്നതാണ് മുദ്രാവാക്യം. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ വച്ചാണ് മുദ്രാവാക്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വിജയ് യാത്രയുടെ സമാപനവേദിയില്‍ നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു. കേരള പീപ്പിള്‍സ് എന്ന സ്വന്തം പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചാണ് ദേവന് സംഘടനയിലേക്ക് വരുന്നത്.പതിനേഴു വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന കേരള പീപ്പിള്‍സ് പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവന് പറഞ്ഞു.
ദേവനെ കൂടാതെ സംവിധായകന് വിനു കിരിയത്ത്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ പന്തളം പ്രഭാകരന്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണന്, നടി രാധ തുടങ്ങിയവരും ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നു.
ശംഖുമുഖത്ത് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അമിത് ഷാ കേരളത്തിൽ എത്തിയത്. സമ്മേളനത്തിൽ പങ്കെടുത്ത അമിത് ഷാ ഇടത് വലത് മുന്നണികളെ വിമർശിക്കുകയുണ്ടായി. കേരളം മാറേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണ വാക്യമായ NDA പുതിയ കേരളം മോദിക്കൊപ്പം എന്ന വാക്യവും അമിത്ഷാ പുറത്തു വിട്ടു. എൽ.ഡി.എഫും ,യു.ഡി.എഫും കേരളത്തെ അഴിമതിയുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും വിളനിലമായി മാറ്റിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ഇരു മുന്നണികളും തമ്മിൽ നടന്നിരുന്നത് ഈ നാടിനെ രക്ഷിക്കാനുള്ള ആരോഗ്യകരമായ മത്സരമായിരുന്നെങ്കിൽ കേരളം പണ്ടേ രക്ഷപ്പെടുമായിരുന്നുവെന്നും, എന്നാൽ എൽ.ഡി.എഫും, യു.ഡി.എഫും തമ്മിൽ അഴിമതിയിലാണ് മത്സരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
“യു.ഡി.എഫ് സോളാർ അഴിമതിയാണ് നടത്തിയതെങ്കിൽ എൽ.ഡി.എഫ് നടത്തിയത് ഡോളർ അഴിമതിയാണ്. അങ്ങനെയുള്ള കുംഭകോണങ്ങളാമാണ് ഇന്ന് ഈ സംസ്ഥാനത്ത് നടക്കുന്നത്,”അമിത്ഷാ പറഞ്ഞു.
നിരവധി തവണ ഇരു മുന്നണികളെയും മാറി മാറി പരീക്ഷിച്ച കേരളം ഒരു തവണ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് അവസരം തന്നാൽ കേരളത്തെ രാജ്യത്തെ ഒന്നാം നിരയിലുള്ള സംസ്ഥാനമാക്കി മാറ്റാം എന്ന് അമിത്ഷാ പറഞ്ഞു.
ബി.ജെ.പിയില്‍ ചേര്‍ന്ന ഡി.എം.ആര്‍.സി മുന്‍ മേധാവി ഇ. ശ്രീധരന്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഔദ്യോഗിക ജീവിതത്തിലേതുപോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് കഴിയുമെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു.
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]