ഉപ്പും മുളകും സീരിയലിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ബാലുവും നീലുവും ആഷാദ് ശിവരാമൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമായ ലെയ്കയിൽ ഒന്നിക്കുന്നു.
ബാലുവെന്ന ബിജു സോപാനം നീലു എന്ന നിഷ സാരംഗ് എന്നിവർ ചേർന്ന് പുറത്തിറക്കിയ മൂവി ടീസറിൽ കൂടിയാണ് തങ്ങളുടെ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചത്.
വി.പി.എസ് ആൻ്റ് സൺസ് മീഡിയായുടെ ബാനറിൽ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ലെയ്ക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്. അടുത്ത മാസമാണ് റിലീസ്..ചിത്രത്തിന് തിരക്കഥ പി മുരളീധരനും ശ്യാം കൃഷ്ണയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.