ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്ത് റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു . ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി അദ്ധ്യക്ഷത വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി, സുഷമാ ദേവി,അഴൂർ കൃഷ്ണകുമാർ,എന്നിവർ സംസാരിച്ചു . സംഘം പ്രസിഡന്റ് മുദാക്കൽ ശ്രീധരൻ സ്വാഗതവും സെക്രട്ടറി നിജി. എൻ.ബി നന്ദി പ്രകാശനം ചെയ്‌തു.