കല്ലമ്പലം ദേശീയ പാതയോരങ്ങൾക്ക് സമീപം നിൽക്കുന്ന തണൽമരങ്ങൾ അപകടം വിതയ്ക്കുന്നു.

ആറ്റിങ്ങൽ കല്ലമ്പലം ദേശീയ പാതയോരങ്ങൾക്ക് സമീപം നിൽക്കുന്ന തണൽമരങ്ങൾ നിരന്തരം അപകടം വിതയ്ക്കുമ്പോഴും അധികൃതർക്ക് അനക്കമില്ല. ഏതു സമയവും നിലം പൊത്താറായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ മരങ്ങൾ മുറിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ കടുത്ത അനാസ്ഥയാണ് ഇപ്പോഴും പഞ്ചായത്തുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

ദേശീയ പാത കടന്നുപോകുന്ന ഭാഗങ്ങളിൽ മരം ഒടിഞ്ഞുവീണുണ്ടായ അപകടങ്ങൾ നിരവധിയാണ്. കഴിഞ്ഞ ദിവസം കല്ലമ്പലത്തിനു സമീപം വേനൽ മഴയിൽ മരം കടപുഴകിവീണ് പാർക്ക് ചെയ്തിരുന്ന കാറും, ട്രാൻസ് ഫോർമറിന്റെ സുരക്ഷാവേലിയും തകർന്നിരുന്നു. ആളപായം ഒഴിവായത് തലനാരിഴയ്ക്കാണ് .മരം കടപുഴകി വീഴുന്നതോടെ മണിക്കൂറുകളോളം റോഡ്‌ ഗതാഗതം താറുമാറാകുന്നതോടെ . കൂടാതെ രാത്രികാലങ്ങളിൽ വൈദ്യുതി കമ്പികൾക്ക്‌ മുകളിലൂടെ ശിഖരങ്ങൾ ഒടിഞ്ഞുവീഴുന്നതിലൂടെ വൈദ്യുത ബന്ധം മണിക്കൂറുകളോളം നിലയ്ക്കുകയും രാത്രിയിൽ വൈദ്യുത കമ്പികൾ പൊട്ടിവീഴുന്നത് രാവിലെ പത്രം,പാൽ,മത്സ്യ വിതരണത്തിന് പോകുന്നവർക്ക് ഭീഷണിയാണ്..റോഡരികിൽ നിൽക്കുന്ന മരങ്ങൾ കാൽനടക്കാരുടെയും വാഹനങ്ങളുടെയും മുകളിലൂടെ വീണപകടങ്ങൾ പതിവായിട്ടും അതിന്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നതിനോ മരങ്ങൾ മുറിച്ചു മാറ്റുന്നതിനോ ഇനിയും നടപടിയുണ്ടായിട്ടില്ല.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!