ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. നാല് മേഖലകളിലായി നടക്കുന്ന മേളയ്ക്ക് തിരുവനന്തപുരമാണ് ആദ്യ വേദി. കൊവിഡ് കാലത്തെ ഉത്സവത്തിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി തിരിതെളിക്കും.
രജത ജൂബിലി നിറവിലാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള. 2500 പ്രതിനിധികൾക്കാണ് തിരുവനന്തപുരത്ത് സിനിമ കാണാൻ അവസരമുള്ളത്. കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് പാസ് വിതരണം. റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും തീയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കുക. മത്സര വിഭാഗത്തിലേത് ഉൾപ്പടെ 18 ചിത്രങ്ങളാണ് ആദ്യദിനം പ്രദർശിപ്പിക്കുന്നത്.
തിരുവനന്തപുരത്തെ കലാഭവൻ അടക്കം ആറു തിയേറ്ററുകളിലാണ് സിനിമാ പ്രദർശനം നടക്കുക. 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 80 ചിത്രങ്ങളാണ് മേളയുടെ ഭാഗമായി പ്രദർശിപ്പിക്കുക. ആദ്യദിനത്തിൽ നാല് മത്സര ചിത്രങ്ങളടക്കം 18 സിനിമകൾ പ്രദർശിപ്പിക്കും.
ഇറാനിയൻ സംവിധായകൻ ബെഹ്‌മൻ തവോസി സംവിധാനം ചെയ്ത നെയിംസ് ഓഫ് ഫ്ലവേഴ്സാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം. 2500 പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പങ്കെടുക്കാൻ അവസരമൊരുക്കിയിരിക്കുന്നത്. ചലച്ചിത്രമേള ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂർ മുമ്പ് റിസർവേഷൻ ആരംഭിക്കുകയും രണ്ടു മണിക്കൂർ മുമ്പ് അവസാനിക്കുകയും ചെയ്യും. റിസർവേഷൻ അവസാനിച്ചതിനു ശേഷം സീറ്റ് നമ്പർ എസ്എംഎസ് ആയി പ്രതിനിധികൾക്ക് ലഭിക്കും. ആന്റിജൻ ടെസ്റ്റ് നടത്തിയ പ്രതിനിധികൾക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.
ഈ മാസം 17 മുതൽ 21 വരെ കൊച്ചിയിലും 23 മുതൽ 27 വരെ തലശ്ശേരിയിലുമായി നടക്കുന്ന ചലച്ചിത്രമേളയുടെ സമാപനം പാലക്കാട് വച്ചാണ്. തികച്ചും അസാധാരണമായ സാഹചര്യത്തിൽ ഇതാദ്യമായാണ് ചലച്ചിത്രമേള നടക്കുന്നത്. അതിനാൽ പുതിയ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഒരുക്കങ്ങൾ എല്ലാ വേദികളിലും പൂർത്തിയായി കഴിഞ്ഞു.
ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അർഹനായ ഫ്രഞ്ച് സംവിധായകൻ ഷീൻലുക് ഗൊദാർദിന്റെ ആറ് ചിത്രങ്ങളും മേളയുടെ ഭാഗമാകുന്നുണ്ട്. ഫെബ്രുവരി 17 മുതൽ 21 വരെ കൊച്ചിയും 23 മുതൽ 27 വരെ തലശ്ശേരിയും മാർച്ച് 1 മുതൽ 5 വരെ പാലക്കാടും ഐഎഫ്എഫ്‌കെയ്ക്ക് വേദിയാകും.
ആദ്യ ദിനത്തിൽ നാലു മത്സര ചിത്രങ്ങൾ ഉൾപ്പടെ 18 ചിത്രങ്ങൾ
രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തിൽ നാലു മത്സര ചിത്രങ്ങളടക്കം പ്രദർശനത്തിനു എത്തുന്നത് 18 ചിത്രങ്ങൾ. മത്സര വിഭാഗത്തിൽ ആദ്യം ബഹ്‌മെൻ തവോസി സംവിധാനം ചെയ്ത ‘ദി നെയിംസ് ഓഫ് ദ് ഫ്‌ളവേഴ്‌സ്’ എന്ന ചിത്രമാണ് പ്രദർശിപ്പിക്കുന്നത്. ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റെസ്റക്ഷൻ, റഷ്യൻ ചിത്രമായ ഇൻ ബിറ്റ്‌വീൻ ഡൈയിങ്, ഇറാനിയൻ ചിത്രം മുഹമ്മദ് റസോൾഫിന്റെ ദെയ്ർ ഈസ് നോ ഈവിൾ എന്നിവയാണ് ആദ്യ ദിനത്തിലെ മത്സരചിത്രങ്ങൾ.
ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെട്ട യെല്ലോ ക്യാറ്റ്, സമ്മർ ഓഫ് 85 എന്നിവയാണ് മേളയിലെ ആദ്യ പ്രദർശനങ്ങൾ. ഇതുൾപ്പടെ ഒൻപത് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ബുധനാഴ്ച പ്രദർശിപ്പിക്കുന്നത്. ഫിലിപ്പ് ലാക്കേറ്റ് സംവിധാനം ചെയ്ത ‘നൈറ്റ് ഓഫ് ദി കിങ്‌സ്’, ഷൂജൻ വീയുടെ ‘സ്‌ട്രൈഡിങ് ഇൻറ്റു ദി വിൻഡ്’, ‘നീഡിൽ പാർക്ക് ബേബി’, ‘ഫെബ്രുവരി’, ‘മാളു’, ഇസ്രയേൽ ചിത്രം ‘ലൈല ഇൻ ഹൈഫ’ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.
മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ശംഭു പുരുഷോത്തമന്റെ ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’, സെന്ന ഹെഡ്ജിന്റെ ‘തിങ്കളാഴ്ച നിശ്ചയം’ എന്നീ ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ പൃഥ്വി കൊനനൂർ സംവിധാനം ചെയ്ത ‘വെയർ ഈസ് പിങ്കി?’, റെട്രോസ്‌പെക്ടീവ് വിഭാഗത്തിലെ ലീ ചാങ്-ഡോംങ് ചിത്രം ‘ഒയാസിസ്’, ഗൊദാർദ് ചിത്രം ‘ബ്രെത്ലെസ്സ്’ എന്നിവയും ആദ്യ ദിനത്തിൽ പ്രദർശിപ്പിക്കും.
IFFK : ലോക സിനിമയിൽ ഇക്കുറി 22 വിസ്മയക്കാഴ്ചകൾ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ വൈവിധ്യമാർന്ന അഭ്രക്കാഴ്ചയൊരുക്കാൻ ലോകസിനിമാവിഭാഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത് 22 ചിത്രങ്ങൾ. ഉബെർട്ടോ പസോളിനി,ഹോംഗ് സാങ്‌സോ,ക്രിസ്റ്റ്യൻ പെറ്റ്‌സോൾഡ് , മൈക്കൽ എംഗ്ലെർട്ട് തുടങ്ങി ലോകസിനിമയില്‍ വിസ്മയം തീർത്ത സംവിധായകരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് .
ഇറ്റാലിയൻ സംവിധായകനായ ഉബെർട്ടോ പസോളിനിയുടെ നോവെയർ സ്‌പെഷ്യൽ
അഹമ്മദ് ബറാമിയുടെ ദി വേസ്റ്റ്ലാൻഡ്
വി ഷൂജന്റെ സ്‌ട്രൈഡിംഗ് ഇൻടു ദി വിൻഡ്
അദിൽഖാൻ യേർസാനോവിന്റെ യെല്ലോ ക്യാറ്റ്
ഉലുച്ച് ബയരാക്റ്ററുടെ 9,75
നീഡിൽ പാർക്ക് ബേബി(പിയറി മോണാർഡ്)
അൺഡൈൻ(ക്രിസ്റ്റ്യൻ പെറ്റ്‌സോൾഡ്)
നെവർ ഗോണ സ്നോ എഗൈൻ
സാങ് ഡാലെയുടെ ‘സ്റ്റാർസ് അവൈറ്റ് അസ്
എഡ്മണ്ട് യെയോയുടെ മാളു
എന്നീ ചിത്രങ്ങളുടെ ഇന്ത്യയിലെ തന്നെ ആദ്യപ്രദർശനമാണ് മേളയിലേത്.
ദ വേസ്റ്റ്‌ലാൻഡ്, ഡിയർ കോമ്രേഡ്‌സ് , നൈറ്റ് ഓഫ് ദി കിംഗ്സ്, ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ , ഹോംഗ് സാങ്‌സോയുടെ ദി വുമൺ ഹൂ റാൻ,ആമോസ് ഗിതായിയുടെ ലൈല ഇൻ ഹൈഫ,ഫ്രാങ്കോയിസ് ഒ സോണിന്റെ സമ്മർ ഓഫ് 85,യെ ലൂ സംവിധാനം ചെയ്ത സാറ്റർഡേ ഫിക്ഷൻ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട് .
ജാപ്പനീസ് ചിത്രമായ വൈഫ് ഓഫ് എ സ്പൈ 77-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സിൽവർ ലയൺ പുരസ്‌കാരം നേടിയിട്ടുണ്ട് . കിയോഷി കുറോസാവയാണ് ചിത്രത്തിന്റെ സംവിധായകൻ.
കാഴ്ചകളുടെ വസന്തവും, ഐതീഹ്യങ്ങളും നിറഞ്ഞ മടവൂർ പാറ
[fb_plugin video href=”https://www.facebook.com/107537280788553/videos/222584112873193″ ]