കേരള സർവകലാശാലാ യുവജനോത്സവം രണ്ടാം ദിവസം.

തിരുവനന്തപുരം : കേരള സർവകലാശാലാ യുവജനോത്സവത്തിൽ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാത്രി 14 ഇനങ്ങളുടെ ഫലം വന്നപ്പോൾ മാർ ഇവാനിയോസ് കോളേജ് 38 പോയിന്റുമായി മുന്നിൽ. വഴുതക്കാട് ഗവ.വിമെൻസ് കോളേജ് 29 പോയിന്റുമായി രണ്ടാം സ്ഥാനത്തും 27 പോയിന്റുമായി യൂണിവേഴ്‌സിറ്റി കോളേജും 26 പോയിന്റുമായി സ്വാതിതിരുനാൾ സംഗീത കോളേജും യഥാക്രമം മൂന്നും നാലും സ്ഥാനത്തുണ്ട്. വനിതാ വിഭാഗത്തിൽ 15 പോയിന്റുമായി യൂണിവേഴ്‌സിറ്റി കോളേജാണ് ഒന്നാം സ്ഥാനത്ത്. പങ്കെടുത്ത രണ്ടിനങ്ങളിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയ നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ എസ്.എസ്. വിഷ്ണുറാം, യൂണിവേഴ്‌സിറ്റി കോളേജിലെ ആര്യ എച്ച്. എന്നിവരാണ് രണ്ടാം ദിനത്തിൽ കലോത്സവവേദിയിലെ താരങ്ങളായത്. കഥകളി, ഭരതനാട്യം എന്നീ ഇനങ്ങളിലാണ് എസ്.എസ്. വിഷ്ണു റാം ഒന്നാമതെത്തിയത്.പ്രച്ഛന്നവേഷം, കഥകളി എന്നീ ഇനങ്ങളിലാണ് ആര്യ എച്ച്. ഒന്നാമതെത്തിയത്. നൃത്തയിനങ്ങളിൽ പോയിന്റുകൾ വാരിക്കൂട്ടിയാണ് മാർ ഇവാനിയോസിന്റെ മുന്നേറ്റം. ഈ വിഭാഗത്തിൽ 25 പോയിന്റുകൾ സ്വന്തമാക്കി മാർ ഇവാനിയോസ് ഈ വിഭാഗത്തിൽ മുന്നേറ്റം തുടരുമ്പോൾ 13 പോയിന്റുമായി തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജാണ് തൊട്ടുപിന്നിൽ. രചനാമത്സരങ്ങളിൽ യൂണിവേഴ്‌സിറ്റി കോളേജാണ് മുന്നിൽ. വഴുതക്കാട് വിമെൻസ് കോളേജാണ് തൊട്ടുപിന്നിൽ. സംഗീത വിഭാഗത്തിൽ വഴുതക്കാട് വിമെൻസ് കോളേജും സ്വാതി തിരുനാൾ സംഗീത കോളേജും തമ്മിലാണ് പ്രധാനമത്സരം

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!