മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊൽക്കത്തയിലെ വുഡ് ലാന്റ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ വീട്ടിൽ ജിമ്മിൽ വർക്കൗട്ടിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു.
ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ. വുഡ്ലാൻഡ്സ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിൻ്റെ ചികിത്സക്കായി അഞ്ച് ഡോക്ടർമാർ അടങ്ങിയ സംഘമാണ് ഉള്ളത്.
“ലഘുവായ ഒരു ഹൃദയാഘാതമാണ് അദ്ദേഹത്തിനുണ്ടായത്. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹത്തിന് വിവിധ പരിശോധനകൾ നടത്തി. ആഞ്ജിയോപ്ലാസ്റ്റി വേണോ വേണ്ടയോ എന്ന് ഞങ്ങൾ ചർച്ച ചെയ്യുകയാണ്. ബ്ലോക്ക് മാറ്റാനുള്ള സ്റ്റെൻ്റ് ഇടണോ എന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്.-” സംഘത്തിൽ പെട്ട ഡോക്ടർ മനോജ് മൊണ്ടാൽ പറഞ്ഞു.
പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി തലസ്ഥാന നഗരം…
[fb_plugin video href=”https://www.facebook.com/107537280788553/videos/308049507260926″ ]