തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള മത്സ്യതൊഴിലാളികൾ ഇറാനിൽ കുടുങ്ങി. തിരുവനന്തപുരം സ്വദേശികളായ 17 പേർ അടക്കം 23 പേരാണ് നാട്ടിലേക്ക് തിരിച്ചെത്താനാകാതെ കുടുങ്ങിയത്. പൊഴിയൂർ, വിഴിഞ്ഞം , മരിയനാട് എന്നിവടങ്ങളിൽ നിന്നും പോയവരാണ് പുറത്തിറങ്ങാനാകാതെ കഴിയുന്നത്. ഇറാനിലെ അസലൂരിലാണ് മൽസ്യതൊഴിലാളികൾ കുടുങ്ങിയത്. നാലുമാസം മുമ്പാണ് ഇവർ മൽസ്യബന്ധന വിസയിൽ ഇറാനിലെത്തിയത്. മുറിക്ക് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. ശേഖരിച്ച് വച്ചിരുന്ന ആഹാരസാധനങ്ങളും കഴിഞ്ഞു. ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയാണെന്നും മൽസ്യതൊഴിലാളികൾ പറയുന്നു. സ്പോൺസറെ ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ച് വരാനും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ വിവരം അറിയിച്ച് ഇന്ത്യയിലേക്ക് മടങ്ങാനാണ് സ്പോൺസര്‍ പറയുന്നതെന്നും മത്സ്യതൊഴിലാളികൾ പറഞ്ഞു