കടയ്ക്കാവൂർ: സംസ്ഥാനത്തൊട്ടാകെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ മണമ്പൂർ വില്ലേജിൽ പെരും കുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ഫ്രാൻസിസ് മകൻ ജോഷി (36) ആണ് അറസ്റ്റിലായത്. കൊലപാതകം, വധശ്രമം, മോഷണം, കവർച്ച, കഞ്ചാവു കടത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 ഓളം കേസുകളിലെ പ്രതിയാണ് ജോഷി.
കടയ്ക്കാവൂരിൽ 6 മാസം മുൻപ് ഒരു കടയിൽ കയറി കവർച്ച നടത്തുകയും മിഷൻ കോളനിയിൽ മുൻവരാഗ്യത്തിന്റെ പേരിൽ യുവാവിന്റെ കാൽ തല്ലിയൊടിച്ചതിനു ശേഷം ഒളിവിൽ പോകുകയായിരുന്നു. വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ വധശ്രമ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരവേ അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം തൊപ്പിച്ചന്തയിൽ കഞ്ചാവ് വിൽപനയും അക്രമവും അഴിച്ചുവിട്ട ശേഷം മുങ്ങുകയായിരുന്നു. കടക്കാവൂർ സി. ഐ ആർ ശിവകുമാറിന്റെ നിർദ്ദേശപ്രകാരം എസ്. ഐ. വിനോദ് വിക്രമാദിത്യൻ, ജി.എസ്.ഐ മാഹിൻ എസ്. സി.പി. ഒ ജ്യോതിഷ്, ബിനോജ്, അരുൺ എന്നിവരടങ്ങിയ സം ഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി CAKE WORLD
[fb_plugin video href=”https://www.facebook.com/107537280788553/videos/1049551222179794″ ]