കടക്കാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ. മണമ്പൂർ വില്ലേജിൽ കുളമുട്ടം വൻകടവ്പുത്തൻവീട്ടിൽ സുന്ദരേശൻ മകൻ മൊണ്ടി സാബു എന്ന് വിളിക്കുന്ന സാബു (51) ആണ് അറസ്റ്റിലായത്. കുട്ടികളുടെ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയം വീട്ടിൽ കോവയ്ക്ക പറിക്കാൻ എന്നുപറഞ്ഞ് പ്രതി കുട്ടികളെ വീടിന്റെ ടെറസിനു മുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം കുട്ടികളുടെ അമ്മുമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മുൻപ് പലവട്ടം ഇത്തരത്തിൽ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വീട്ടിൽ കോവയ്ക്കാ പറിക്കാനെത്തിയ പ്രതി കുട്ടികളെ മുകളിൽ കൊണ്ടുപോയി കോവയ്ക്ക പറിച്ചു തരാമെന്ന് പറഞ്ഞെങ്കിലും കുട്ടികൾ പോവാൻ കൂട്ടാക്കിയില്ല.
കുട്ടികളോട് അമ്മൂമ്മ കാര്യം തിരക്കിയപ്പോഴാണ് മൂത്തകുട്ടി കാര്യങ്ങൾ പറയുന്നത്. തുടർന്ന് കടയ്ക്കാവൂർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ ഉടൻ തന്നെ പിടിക്കുകയും ചെയ്തു. കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യൻ, പോലീസ് ഓഫീസർമാരായ ബിനോജ്, ജ്യോതിഷ്, ഷിബു, മുകുന്ദൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി CAKE WORLD
[fb_plugin video href=”https://www.facebook.com/107537280788553/videos/1049551222179794″ ]
[fb_plugin video href=”https://www.facebook.com/107537280788553/videos/682231112472331″ ]