കാസർഗോഡ്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി. കല്ലൂരാവി സ്വദേശി അബ്ദുൾ റഹ്മാൻ എന്ന ഔഫ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഇന്ന് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന കല്ലൂരാവിയിൽ രാത്രി പത്തു മണിയോടെയാണ് കൊലപാതകം നടന്നത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ അബ്ദുൾ റഹ്മാനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് മുസ്ലീം ലീഗ്- ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മില്‍ സംഘർഷമുണ്ടായിരുന്നു. ഇതിന് തുടർച്ചയായാണ് അക്രമമെന്നാണ് സൂചന. അബ്ദുൾ റഹ്മാന് ഒപ്പമുണ്ടായിരുന്ന ശുഹൈബ് പരുക്കുകളോടെ രക്ഷപ്പെട്ടു. മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇതിൽ ഉൾപ്പെട്ട ഇർഷാദിനെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വോട്ടെണ്ണൽ കഴിഞ്ഞതിനു പിന്നാലെ പ്രദേശത്ത് സംഘർഷം തുടങ്ങിയിരുന്നു. എൽഡിഎഫിന് വോട്ടു ചെയ്തെന്നാരോപിച്ച് ലീഗ് പ്രവർത്തകനായ നിസാറിനെ മുസ്ലീം ലീഗ് പ്രവർത്തകർ വീട്ടിൽ കയറി അക്രമിച്ചു. ഇതിൽ 9 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നെങ്കിലും അറസ്റ്റുൾപ്പടെയുള്ള കാര്യങ്ങൾ ഉണ്ടായിട്ടില്ല.സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി CAKE WORLD…
[fb_plugin video href=”https://www.facebook.com/107537280788553/videos/1049551222179794″ ]
[fb_plugin video href=”https://www.facebook.com/107537280788553/videos/1399261667094361″ ]