തിരുവനന്തപുരം : മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തു നിന്നതിനെ ചോദ്യം ചെയ്ത പോലീസിനെ യുവാവ് ആക്രമിച്ചു. പൂന്തുറ സ്റ്റുഡന്റസ് യൂണിയൻ കോളനിക്ക് സമീപം താമസിക്കുന്ന ഡാനിയേൽ ആണ് പോലീസിനെ അക്രമിച്ചത്. ഇയാളെ പോലീസ് പിടികൂടി. പൂന്തുറ ചെറിയമുട്ടം ജംഗ്ഷനിലായിരുന്നു സംഭവം. പോലീസ് പട്രോളിംഗിനിടെ മാസ്ക് ധരിക്കാത്തതിനെ പോലീസ് ചോദ്യം ചെയ്തപ്പോൾ യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി പൊലീസിന് നേരെ അക്രമം നടത്തി ഓടി രക്ഷപ്പെടാൻ ശ്രമിക്കുമായായിരുന്നു. തുടർന്ന് പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയും അക്രമം നടത്തിയതിനും കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.