കടയ്ക്കാവൂർ: മദ്യപിച്ചെത്തി 7 വയസുകാരിയെ ചെരിപ്പു കൊണ്ട് കാലിലും കരണത്തും അടിച്ചു പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ. ചിറയിൻകീഴ് മണ്ണാത്തിമൂല വടക്കേ വീട്ടിൽ രാജു മകൻ രാജേഷ് (41) ആണ് അറസ്റ്റിലായത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന രാജേഷ് ഭാര്യയോടൊപ്പം താമസിച്ചിരുന്ന കുട്ടികളെ തിരുവോണ ദിവസം ഭാര്യയുമായി വഴക്കിട്ടു തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു.
ദിവസവും മദ്യപിച്ചെത്തുന്ന രാജേഷ് കുട്ടികളെ സ്ഥിരം ഉപദ്രവിക്കാറുണ്ടെന്ന് പരിക്കേറ്റ കുട്ടി പോലീസിനോട് പറഞ്ഞു. കവിളത്ത് അടി കിട്ടിയ കുട്ടി അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് അയൽവാസിയും ബന്ധുവുമായ സ്ത്രീ കുട്ടിയെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിക്കുകയും ആശുപത്രി അധികൃതർ ചൈൽഡ് ലൈനിലും കടയ്ക്കാവൂർ പോലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുള്ളത്.
കടയ്ക്കാവൂരിൽ മറ്റൊരു വീട്ടിൽ താമസിച്ചിരുന്ന കുട്ടികളുടെ അമ്മയെ കടയ്ക്കാവൂർ എസ് ഐ വിനോദ് വിക്രമാദിത്യൻ കൂട്ടികൊണ്ട് വരികയും കുട്ടികളെ അമ്മയെ ഏൽപ്പിച്ച് വിടുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കടയ്ക്കാവൂർ സി.ഐ ആർ. ശിവകുമാറിന്റെ നിർദേശപ്രകാരം എസ്.ഐ വിനോദ് വിക്രമാദിത്യൻ, വിജയകുമാർ. സി.പി.ഒ മാരായ ശ്രീകുമാർ ഡീൻ എന്നിവരടങ്ങിയ സാംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അരമനകളിലെ അറിയാക്കഥകൾ….
[fb_plugin video href=”https://www.facebook.com/107537280788553/videos/3937634659600957″ ]