ആറ്റിങ്ങൽ വാളക്കാടിൽ കുട്ടികളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. ആറ്റിങ്ങൽ വാളക്കാട് തേൻ കരക്കോണം സ്വദേശി സുനിൽകുമാർ (45) ആണ് അറസ്റ്റിലായത്. ഇദ്ദേഹം കുട്ടികളെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ വീഡിയോ ഷെയർ ചെയ്തിരുന്നു.
ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം ആറ്റിങ്ങൽ സ്വദേശിയാണെന്ന് കണ്ടെത്തുകയും ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് വിവരം കൈമാറുകയുമായിരുന്നു. ഇതേതുടർന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു.
അരമനകളിലെ അറിയാക്കഥകൾ….
[fb_plugin video href=”https://www.facebook.com/107537280788553/videos/3937634659600957″ ]