ചെറുന്നിയൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം വിഗ്രഹക്കവര്‍ച്ച; പ്രതി പിടിയില്‍

15.10.2020 തീയതി പുലര്‍ച്ചെ 2 മണിയ്ക്ക് വര്‍ക്കല ചെറുന്നിയൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതി പൊളിച്ച് അകത്തുകയറി അയ്യപ്പ വിഗ്രഹം മോഷണം ചെയ്തെടുത്ത 30 ഓളം കവര്‍ച്ച കേസുകളിലെ പ്രതിയെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു.

15.10.2020 തീയതി ചെറുന്നിയൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, അയന്തി വലിയ മേലതില്‍ ക്ഷേത്രം, കുരക്കണ്ണി വലിയവീട്ടില്‍ ദേവീ ക്ഷേത്രം എന്നിങ്ങനെ 3 ക്ഷേത്രങ്ങളിലായി കവര്‍ച്ച നടത്തുവാന്‍ കയറിയ പ്രതി, ഇടവ സ്വദേശിയായ കൂട്ടാളിയുമൊത്ത് ആദ്യം കുരക്കണ്ണി വലിയവീട്ടില്‍ ദേവീക്ഷേത്രത്തിലും രണ്ടാമത് അയന്തി വലിയ മേലതില്‍ ക്ഷേത്രത്തിലും കവര്‍ച്ച നടത്തിയ ശേഷം കൂടുതല്‍ മെച്ചം ലഭിയ്ക്കുവാന്‍ വേണ്ടിയാണ് അതി പുരാതനമായ ചെറുന്നിയൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പൂട്ട്‌ തകര്‍ത്ത് പ്രതിയായ വെട്ടൂര്‍ വില്ലേജില്‍ മേല്‍ വെട്ടൂര്‍ ദേശത്ത് അയന്തി വലിയ വീട്ടില്‍ ക്ഷേത്രത്തിനു സമീപം പുതുവല്‍ വീട്ടില്‍ രാജേന്ദ്രന്‍ മകന്‍ 24 വയസ്സുള്ള വിഷ്ണു ശ്രീ കോവിലിനകത്ത് കയറി വിഗ്രഹം കവര്‍ന്നത്.

മോഷണം പോയ ഉദ്ദേശം 2 കിലോ തൂക്കവും 3 ലക്ഷം രൂപാ വിലവരുന്നതുമായ പഞ്ചലോഹ വിഗ്രഹം വില്‍പ്പന നടത്തുവാന്‍ പ്രതിയ്ക്ക് കഴിഞ്ഞില്ല. ആയതിനാല്‍ വെന്നിയോട് പള്ളിക്ക് സമീപമുള്ള ചോപ്പന്‍വിള പുരയിടത്തിലെ പുല്‍ക്കാട്ടില്‍ വിഗ്രഹം ഒളിപ്പിച്ചു വച്ചിരിയ്ക്കുകയായിരുന്നു.




തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി സുരേഷിന്റെ നേതൃത്വത്തില്‍ വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ജി.ഗോപകുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ചന്ദ്രബാബു, ഷംസുദീന്‍കുഞ്ഞ്, എ.എസ്.ഐ ജയപ്രസാദ്, സി.പി.ഓ അജീസ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2007 ല്‍ നിരവധി മോഷണകേസുകളിലെ പ്രതിയും ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതുമായ സുദേവന്‍ എന്ന മോഷ്ടാവിനൊപ്പം പതിനൊന്നാം വയസ്സില്‍ മോഷണം തുടങ്ങിയ പ്രതി 5 വര്‍ഷം ജുവനൈല്‍ ഹോമിലും കിടന്നിട്ടുണ്ട്. കൂടാതെ കൊല്ലം ഈസ്റ്റ്‌ പോലീസ് സ്റ്റേഷന്‍, കൊല്ലം ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍, കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍, പരവൂര്‍ പോലീസ് സ്റ്റേഷന്‍, കല്ലമ്പലം പോലീസ് സ്റ്റേഷന്‍, അയിരൂര്‍ പോലീസ് സ്റ്റേഷന്‍, തുടങ്ങിയ സ്റ്റേഷനുകളില്‍ ക്ഷേത്രക്കവര്‍ച്ച കേസുകളും ബൈക്ക് മോഷണ കേസുകളും ഉള്‍പ്പെടെ 30 ഓളം കേസ്സുകള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ട്.

2010 വര്‍ഷത്തില്‍ പഴയ വര്‍ക്കല പോലീസ് സ്റ്റേഷന്റെ ഭാഗമായ ഹരിഹരപുരം എല്‍.പി.എസ് എന്ന സ്കൂളിലെ കമ്പ്യൂട്ടറുകളും മറ്റ് സാധനങ്ങളും മോഷണം ചെയ്തെടുത്ത കേസ്സിലെ മോഷണസ്ഥലത്ത് പ്രതിയുടെ ഫിംഗര്‍ പ്രിന്റ്‌ പതിഞ്ഞതായുള്ള വിവരം തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. അശോകന്‍ വര്‍ക്കല പോലീസിന് അയച്ചു നല്‍കിയതി നെത്തുടര്‍ന്ന് പ്രതിയെക്കുറിച്ച് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് വിഗ്രഹം കണ്ടെടുത്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്‌.



ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം ആകാൻ ഒരുങ്ങി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം…

[fb_plugin video href=”https://www.facebook.com/107537280788553/videos/386902239198047″ ]




[fb_plugin video href=”https://www.facebook.com/107537280788553/videos/3937634659600957″ ]

Latest

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...
error: Content is protected !!