ഇടപ്പള്ളിയിൽ മാളിലെ ഹൈപ്പർമാർക്കറ്റിൽ നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ഇവർ മാളിലെ പ്രവേശന കവാടത്തിൽ ഫോൺ നമ്പർ നൽകാതെ കബളിപ്പിച്ച് അകത്തു കടന്നതിനാൽ അതു വഴിയുള്ള അന്വേഷണവും മുടങ്ങിയ തോടെയാണ് ചിത്രങ്ങൾ പുറത്തു വിടാൻ പൊലീസ് തീരുമാനിച്ചത്. പ്രതികളെ കണ്ടെത്താന്‍ പൊലീസിന്റെ ഊര്‍ജിത നീക്കം നടക്കുകയാണ്. പ്രതികള്‍ എറണാകുളം ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരാണെന്നാണ് സൂചന.