വീട്ടിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പിടിയിൽ. അനധികൃതമായി പടക്ക നിർമ്മാണം നടത്തി വിൽപ്പന നടത്തിയത് പോലീസിൽ അറിയിച്ചു എന്ന് തെറ്റിദ്ധരിച്ച പ്രതികൾ മറവൂർപാറ താമസിക്കുന്ന സതി കുമാറിനെയും മക്കളെയും 10- 12 – 2020 ആം തീയതി വൈകിട്ട് 5 30 മണിയോടെ മറവൂർപാറ ക്ഷേത്രത്തിനു സമീപമുള്ള ഗ്രൗണ്ടിൽ പശുവിനെ പുല്ലു തീറ്റിച്ചു കൊണ്ടിരുന്ന സമയം അടിക്കുകയും, അതിനുശേഷം അന്ന് വൈകുന്നേരം 7 30 മണിയോടെ ഒന്നും രണ്ടും പ്രതികൾ ചേർന്ന് കൊച്ചുകുട്ടികളും സ്ത്രീകളുമായി താമസിച്ചു വന്നിരുന്ന സതികുമാറിന്റെ കാട്ടായിക്കോണം മടവൂർപാറ പ്ലാവിള വീടിന്റെ സിറ്റൗട്ടിലും മതിലിലും നാടൻ ബോംബ് എറിയുകയും ഒരെണ്ണം വീടിന്റെ മുന്നിൽ വീണു പൊട്ടുകയും മറ്റൊരെണ്ണം റോഡിലെറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.
ഈ കേസിലെ പ്രതികളയായ അയിരൂപ്പാറ കാട്ടായിക്കോണം lമടവൂർപാറ പ്ലാവിള വീട്ടിൽ മധു മകൻ വയസ്സ് 26 ഇയാളുടെ സുഹൃത്തായ കൊല്ലം ജില്ലയിൽ ശൂരനാട് വില്ലേജിൽ നടുവിലെ മുറി വാർഡിൽ നടുവിലെ മുറി സരസ്വതി ഭവനിൽ അനിൽ മകൻ അജിത്ത് ( 37) എന്നിവരെ ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷിനെ നിർദ്ദേശപ്രകാരം പോത്തൻകോട് പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഗോപി ഡി പോലീസ് സബ് ഇൻസ്പെക്ടർ രവീന്ദ്രൻ SCPO ഗോപകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വടക്കൻ മലബാറിലെ ഇലക്ഷൻ വിശേഷങ്ങളുമായി ടീം വാർത്ത ട്രിവാൻഡ്രം
[fb_plugin video href=”https://www.facebook.com/107537280788553/videos/4055877474457229″ ]