കല്ലമ്പലം: തിരഞ്ഞെടുപ്പ് ദിവസമായ എട്ടിന് നാവായിക്കുളം ഗവ.സ്കൂളിന് സമീപം പട്ടാളം മുക്കിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തമ്മിൽ കത്തിക്കുത്ത് നടത്തുകയും ചെയ്ത കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. നാവായിക്കുളം ആലുംകുന്ന് നിയാസ് മൻസിലിൽ നിയാസ്(32),നാവായിക്കുളം പട്ടാളം മുക്ക് വിഷ്ണുഭവനിൽ വിഷ്ണു(32) എന്നിവർ ആണ് പിടിയിലായത്.
വാക്കുതർക്കത്തെ തുടർന്ന് ഇരുവരുടെ കൈവശമുണ്ടായിരുന്ന കത്തികൾ കൊണ്ട് പരസ്പരം ആക്രമിക്കുകയും ഇരുവർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. നാട്ടുകാർ ഇടപെട്ടു പരസ്പരം കൊലവിളിയുമായി പ്രതികൾ അവിടെത്തന്നെ നിന്നിരുന്നു. ഇതേ തുടർന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തുകയും വിഷ്ണുവിനെ സംഭവസ്ഥലത്തുവച്ചുതന്നെ പിടികൂടുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട റിയാസിനെ ആലംകോട് ജംഗ്ഷന് സമീപം വച്ചാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സ്വകാര്യ സ്ക്കൂളിലെ ഫീസ് വർദ്ധന രക്ഷാകർത്താക്കൾ പ്രതിഷേധത്തിൽ ….
[fb_plugin video href=”https://www.facebook.com/107537280788553/videos/1827266824104880″ ]