യുവാവിനെ വെട്ടി കൊലാപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കിഴുവലം വില്ലേജിൽ ആറ്റിങ്ങൽ മാമം കാട്ടുംപുറം ചിറയ്ക്കകത്തു വീട്ടിൽ ജിത്തു രാജ് (24), കിഴുവലം വില്ലേജിൽ മാമം കടുവയിൽ സൊസൈറ്റിക്ക് സമീപം പുതുവൽ വിള വീട്ടിൽ സന്തോഷ് എന്ന് വിളിക്കുന്ന ആനന്ദ് (23) എന്നിവരാണ് അറസ്റ്റിലായത്.
കിഴുവലം വില്ലേജിൽ മാമം ഭാഗത്തു കാട്ടിൻപുറം അക്ഷയ സെന്ററിന് സമീപം പുത്തൻ വിള വീട്ടിൽ രതീഷ് 30 എന്നയാളെ ഒന്നാം പ്രതിയായ പിടികിട്ടാനുള്ള ഷാനി എന്നയാളുടെ വീട് കയറി ആക്രമിച്ചത് രതീഷും സംഘവും ആണെന്ന് തെറ്റിദ്ധരിച്ച് വിരോധം നിമിത്തം വെട്ടി ക്കൊലപ്പെടുത്താൻ ശ്രമിച്ചതിനാലാണ് അറസ്റ്റ്. മൂന്നാം പ്രതിയെ കാട്ടും പുറത്തു വെച്ചും രണ്ടാം പ്രതിയെ മാമത്ത് വെച്ചും ഇന്ന് 9/12/2020 തീയതിയിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു. സി ഐ എസ് ഐ മാരായ സനൂജ്, ജോയി, ആശ മറ്റു പോലീസ് ഉദ്യോഗസ്ഥർ ആയ സലിം, ബാബു, സുരേന്ദ്രൻ, അജിത്, രാകേഷ്, വിനു, സുധീഷ് ബിജു തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
[fb_plugin video href=”https://www.facebook.com/107537280788553/videos/3937634659600957″ ]