മരണാനന്തര ചടങ്ങുകൾ നടന്നുവന്ന വീട്ടിൽ കയറി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ.
പോത്തൻകോട് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത വധശ്രമ കേസിലെ പ്രതികളെ കുറിച്ച് വിവരം നൽകിയതിലുള്ള വിരോധം നിമിത്തം മരണ വീട്ടിൽ കയറി വിജയചന്ദ്രൻ 45 എന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയായ നെല്ലനാട് വില്ലേജിൽ വെഞ്ഞാറമൂട് ദേശത്ത് വയ്യേറ്റ് ലക്ഷം വീട്ടിൽ മണികണ്ഠൻ മകൻ വിനീഷ്( 27), മുദാ ക്കൽ വില്ലേജിൽ ചെമ്പൂര് ദേശത്ത് കളക്കോട് പുത്തൻവീട്ടിൽ സത്യൻ മകൻ സച്ചിൻ (22 ), നെല്ലനാട് വില്ലേജിൽ വെഞ്ഞാറമൂട് ദേശത്ത് വെട്ടുവിള പുത്തൻ വീട്ടിൽ ജോണി മകൻ വിഷ്ണു (19), എന്നിവരെ ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷിനെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ SHO ഷാജി s, സനൂജ് s (SI), ജോയ് (SI), ASI സലിം, CPO നിതിൻ, CPO സിയാസ്, CPO അജി, ASI താജുദീൻ, എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.