നെടുമങ്ങാട് സത്രം ജംഗ്ഷന് സമീപത്തെ ദന്തൽ ക്ലിനിക്കിൽ ഷട്ടർ തകർത്ത് അകത്തു കയറി വിലപിടിപ്പുള്ള ക്യാമറയും പണവും മോഷണം നടത്തിയ കേസിൽ കരിപ്പൂര് കാവുംമൂല ഊഴിയിൽ കോണം വീട്ടിൽ സക്കീർ ഹുസൈനെ (21) നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 15 ന് വെളുപ്പിന് 5 മണി യോടെയാണ് സംഭവം. നെടുമങ്ങാട് സി ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സി സി ടി വി ദൃശ്യങ്ങൾ പരിശോദിച്ചു മണിക്കൂറുകൾക്കകം ഇയാളെ പിടികൂടുകയായിരുന്നു. നെടുമങ്ങാട് സ്റ്റേഷനിൽ ഇയാൾക്കെതിരെ വേറെയും മോഷണ കേസുകൾ നിലവിലുണ്ട്. സബ് ഇൻസ്പെക്ടർ സുനിൽ ഗോപി, പ്രൊബെഷണൽ എസ് ഐ ആനന്ദകൃഷ്ണൻ, എസ് സി പി ഓ ബിജു, സി പി ഓ സനൽ രാജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.